ചെക് ഇന്‍ ചെയ്യാനും ഫീസ് വേണം; പുതിയ പദ്ധതിയുമായി എയര്‍ ഏഷ്യ

September 01, 2020 |
|
News

                  ചെക് ഇന്‍ ചെയ്യാനും ഫീസ് വേണം; പുതിയ പദ്ധതിയുമായി എയര്‍ ഏഷ്യ

സിഡ്നി: ബജറ്റ് വിമാനകമ്പനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിത്. വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55  രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.

കൊവിഡിനെ തുടര്‍ന്ന് കമ്പനിയുടെ വരുമാനത്തില്‍ 96 ശതമാനം ഇടിവുണ്ടായി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് യൂറോപ്യന്‍ ബജറ്റ് കാരിയറായ റ്യാനയര്‍ ഹോള്‍ഡിങ്സിന്റെയും  അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍ലൈനിന്റെയും ചെക്ക് ഇന്‍ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറവാണ്.

Related Articles

© 2025 Financial Views. All Rights Reserved