ബജറ്റിലെ പിഎല്‍ഐ പദ്ധതി ഇന്ത്യയെ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കും: പിയൂഷ് ഗോയല്‍

March 08, 2022 |
|
News

                  ബജറ്റിലെ പിഎല്‍ഐ പദ്ധതി ഇന്ത്യയെ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കും: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിലെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പോലുള്ള പദ്ധതികള്‍ രാജ്യം സ്വയം പര്യാപ്തമാകുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും  സഹായിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഊര്‍ജ ഉല്‍പ്പാദനത്തിന് കന്നുകാലി വളര്‍ത്തല്‍ പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അവതരിപ്പിച്ച ബജറ്റും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയും പിഎല്‍ഐ സ്‌കീം ഉള്‍പ്പെടെയുള്ള പരിപാടികളും ഇതിനായുള്ള ശ്രമങ്ങളാണ്. സ്വയം പര്യാപ്തമാവുകയും, ഇന്ത്യയുടെ സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയുമാണ് നമ്മുടെ പ്രതിബദ്ധത. എക്സ്പോ 2020 ദുബായിലെ ഇന്ത്യ പവലിയനില്‍ പരിസ്ഥിതി സംബന്ധിച്ച സംവാദത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നിരവധി സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ പ്രവര്‍ത്തകര്‍ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തു. കാര്‍ബണ്‍ പുറന്തള്ളലില്‍ നിന്നുള്ള വളര്‍ച്ച തടയുക, കാലാവസ്ഥാ സംരംഭങ്ങളെ സ്വീകരിക്കുക, കാലാവസ്ഥ സംബന്ധിച്ച സംരംഭകത്വം ദൗത്യമാക്കി മാറ്റുക, അത്തരം ആരംഭങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ തുടക്കമിടുക എന്നിവയെല്ലാം അനിവാര്യമാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. വലിയ വ്യാവസായിക പങ്കാളിത്തം, പുനരുപയോഗ ഊര്‍ജത്തിലെ നിക്ഷേപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഹൈഡ്രജന്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യേണ്ടതുണ്ടെന്ന് ഗോയല്‍ നിര്‍ദ്ദേശിച്ചു.

Related Articles

© 2025 Financial Views. All Rights Reserved