
മോദി സര്‍ക്കാരിന്റെ ബജറ്റ് സെഷന്‍ ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനമാണിത്. സെഷന്റെ ആദ്യ ദിവസത്തില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് സമ്മേളനത്തില്‍ സംസാരിക്കും.
ജൂലായ് 5 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ജൂലൈ 4 ന് സാമ്പത്തിക സര്‍വേ പുറത്തിറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ ലോക്‌സഭാ സ്പീക്കറെ ജൂണ്‍ 19 ന് തെരഞ്ഞെടുക്കും.പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പിനുശേഷം ഇരുവരും കൂടിക്കാഴ്ച നടത്തും.
നാല്‍പ്പത് ദിവസം നീളുന്ന സെഷനില്‍ 30 സിറ്റിങ്ങുകളാണ് ഉണ്ടാവുക. ആദ്യത്തെ രണ്ടു ദിവസം പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയായിരിക്കും. ചെറുകിട കര്‍ഷകരുടെ 6000 രൂപയുടെ പദ്ധതി തുടരും. ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷംരൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവര്‍ത്തിക്കും.