
ന്യൂഡല്‍ഹി: ധനമന്ത്രി ശനിയാഴ്ച്ച അവതരിപ്പിച്ച ബജറ്റ് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന് വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുന്ന ബജറ്റാണിതെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന ബജറ്റ് കമ്മിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയേക്കും. ശനിയാഴ്ച്ച അവതരിപ്പിത്ത ബജറ്റില്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ബജറ്റ് കമ്മി 3.5 ശതമാനമാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ലക്ഷ്യത്തേക്കാള്‍ 3.0 ശതമാനം അധികമാണെന്നാണ് വിലയിരുത്തല്ഡ#
ഹ്രസ്വകാല മുന്നേറ്റം പ്രകടമാക്കാന്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലൂടെ സാധിക്കില്ലെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെടുന്നത്. ബജറ്റിിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യം സംശയമാണെന്നും ക്രിസില്‍ വ്യക്തമാക്കി. വളര്‍ച്ചാ ലക്ഷ്യം ഗ്രാമീണ ഉപഭോഗം എന്നിവ സംബന്ധിച്ച് ചെറിയ കാലം കൊണ്ട് വലിയ പുരോഗതി ഉണ്ടാകുമോ എന്ന കാര്യത്തില്‍ റേറ്റിംഗ് ഏജന്‍സി സംശയം പ്രകടിപ്പിച്ചു.
ഇന്ത്യ സമ്പദ്‌വ്യവസ്ഥ ഈ ദശാബ്ദത്തിലെ ഏറ്റവും മോശം വളര്‍ച്ചാമുരടിപ്പിലൂടെയാണ് കടന്നുപോകുന്നതെന്നും റേറ്റിംഗ് ഏജന്‍സി പറയുന്നു. ജിഡിപി 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച 5.7-6.6 ശതമാനം എത്തിപ്പിടിക്കുകയാണെങ്കില്‍, അതിനെ 11 വര്‍ഷത്തെ ഏറ്റവും ചെറിയ വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തില്‍ നിന്നുളള മുന്നേറ്റമായി കണക്കാക്കാമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം കോര്‍പ്പറേറ്റ് ടാക്‌സ് 22 ശതമാനമാക്കി വെട്ടിക്കുറച്ചതും, ആദായനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും സര്‍ക്കാറിന്റെ വരുമാനത്തെ ആകെ ബാധിക്കുമെന്നും, രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ സ്വകാര്യവത്ക്കരണം കമ്പനികളുടെ നിലിനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.