
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം തുടങ്ങി. മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള മാന്ത്രിക വടിയുമായാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ അനുസ്മരിച്ചാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയതെന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്. 2025 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതടക്കമുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാറിന്റെ മുഖ്യ പരിഗണന. വളര്‍ച്ചാ നിരക്ക് തിരിച്ചുപടിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും, കാര്‍ഷിക വ്യാപാര മേഖല ശക്തിപ്പെടുത്തുകയും ഉപഭോഗ ശേഷി വര്‍ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം.എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും വളര്‍ച്ചയുമാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപിടികള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തിയേക്കും.
മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ വങ്ങല്‍ ശേഷിയും ഉപഭോഗ ശേഷിയും വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജിഎസ്ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവ് നാല് ശതമാനം കുറഞ്ഞെന്ന് ധനമന്ത്രി. ജനവിധിയെ ബഹുമാനിച്ചുകൊണ്ടുള്ള സാമ്പത്തിക നയങ്ങള്‍ക്ക് മുഖ്യപരിഗണനയാകും നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുക. അതേസമയം കിട്ടാക്കടത്തില്‍ ഏര്‍പ്പെട്ട ബാങ്കുകളുടെ നില ഭദ്രമാക്കിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓര്‍മ്മിപ്പിച്ചു. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാക്കുകയും ചെയ്തു.
അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ കൈവരിക്കുമെന്നാണ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഇക്കണോണിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക വെല്ലവിളിയിലൂടെയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോയത്്. ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയിത്. മാത്രമല്ല, നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2019-2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തേക്കാണ് ചുരുങ്ങിയത്. എന്നാല്‍ ജൂലൈ-സെപ്റ്റര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചാ നിരക്കാണത്. നിലവില്‍ രാജ്യത്ത് തൊഴില്‍ ഭീതിയും പണപ്പെരുപ്പ സമ്മര്‍ദ്ദവും ശക്തവുമാണ്. ഇതിനെ നടപ്പുവര്‍ഷത്തില്‍ മറികടക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മാത്രമല്ല. നാളെ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റഉകയെന്നതാണ് ലക്ഷ്യം.
മാത്രമല്ല കോര്‍പ്പറേറ്റ് നികുതിയിളവുകളും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ ഇനത്തില്‍ വരുത്തിയ വന്‍ കിഴിവുകളും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്തിയില്ല. എല്ലാ മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങുന്നതാണ് കാണാനിടയായത്. ചെറുകിടി- ഇടത്തരം സംരഭങ്ങളെല്ലാം ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനമടക്കം ഏറ്റവും വലിയ തളര്‍ച്ചയാണ് നേരിട്ടത്. കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖല വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.
റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല നിക്ഷേപ മേഖലയില്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണവുമായി. രാജ്യത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പോലും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ പുറന്തുള്ള രാഷ്ട്രീയ അജണ്ടകള്‍ മൂലം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. പ്രധാനമായും പൗരത്വ ഭേഗദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജിഎസ്ടിയില്‍ ചരിത്രപരമായ നേട്ടമെന്ന് ധനമന്ത്രി
ബജറ്റ് പ്രസംഗത്തില്‍ ജിഎസ്ടിയെ വാനോളം പുകഴ്ത്തിയാണ് ധനമന്ത്രി ബജറ്റ് അവകരപ്പിച്ചത്. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായെന്നും ധനമന്ത്രി ചൂണ്ടികാണിച്ചു.
കേന്ദ്ര ബജറ്റ് 2020 അവതരണത്തിന് തൊട്ടുമുന്‍പ് ജനുവരി മാസത്തിലെ ചരക്ക് സേവന നികുതി 1.10 ലക്ഷം കോടിയെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1,10,828 കോടിയാണ് മാസ വരുമാനം. ഇതില്‍ 20944 കോടി കേന്ദ്ര ജിഎസ്ടിയും 28224 കോടി സംസ്ഥാന ജിഎസ്ടിയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി 53013 കോടിയാണ്. ഇതില്‍ 23481 കോടി ഇറക്കുമതിയില്‍ നിന്നും 8637 കോടി സെസ് വഴിയും ലഭിച്ചതാണ്.