
ബള്‍ക്ക് ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ വില ലിറ്ററിന് 25 രൂപ വര്‍ധിപ്പിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകളിലെ ചില്ലറ വില്‍പ്പന നിരക്കില്‍ മാറ്റമില്ല. എണ്ണക്കമ്പനികളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്ന പതിവിനുപകരം ബസ് ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരും മാളുകളും പോലുള്ള ബള്‍ക്ക് ഉപയോക്താക്കള്‍ പെട്രോള്‍ ബങ്കുകളില്‍ ഇന്ധനം വാങ്ങാന്‍ ക്യൂ നിന്നതിനെത്തുടര്‍ന്ന് ഈ മാസം അഞ്ചാം തവണ പെട്രോള്‍ പമ്പ് വില്‍പ്പന കുതിച്ചുയര്‍ന്നു. ഇത് ചില്ലറ വ്യാപാരികളുടെ നഷ്ടം വര്‍ദ്ധിപ്പിക്കുന്നു.
വില്‍പ്പനയില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടും വോളിയം കുറയ്ക്കാന്‍ ഇതുവരെ വിസമ്മതിച്ച നയാര എനര്‍ജി, ജിയോ-ബിപി, ഷെല്‍ തുടങ്ങിയ സ്വകാര്യ റീട്ടെയിലര്‍മാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എന്നാല്‍ 136 ദിവസമായി മരവിപ്പിച്ച നിരക്കില്‍ കൂടുതല്‍ ഇന്ധനം വില്‍ക്കുന്നത് തുടരുന്നതിനേക്കാള്‍ ഇപ്പോള്‍ പമ്പുകള്‍ അടച്ചിടുന്നതാണ് നല്ലെതെന്ന് ചില കേന്ദ്രങ്ങള്‍ കരുതുന്നു.
2008ല്‍, പൊതുമേഖലാ മത്സരം വാഗ്ദാനം ചെയ്യുന്ന സബ്സിഡി വിലയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ വില്‍പ്പന ഏതാണ്ട് പൂജ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ 1,432 പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടിയിരുന്നു. ബള്‍ക്ക് ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്ന ഡീസല്‍ വില മുംബൈയില്‍ ലിറ്ററിന് 122.05 രൂപയായി വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ പമ്പില്‍ ഡീസല്‍ ലിറ്ററിന് 86.67 രൂപയാണ് വില. എന്നാല്‍ ബള്‍ക്ക് അല്ലെങ്കില്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഏകദേശം 115 രൂപയാണ് വില. ആഗോള എണ്ണവിലയും ഇന്ധനവിലയും കുതിച്ചുയര്‍ന്നിട്ടും 2021 നവംബര്‍ 4 മുതല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില ഉയര്‍ത്തിയിട്ടില്ല.