
മുംബൈ: ബര്‍ഗര്‍ കിംഗ് ഇന്ത്യുടെ പ്രഥമ ഓഹരി വില്‍പ്പന ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ഓരോ ഓഹരിക്കും 59-60 രൂപയാണ് പ്രൈസ് ബ്രാന്‍ഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 58.5 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങിയ അമാന്‍സ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന് 92 കോടി രൂപ സമാഹരിച്ച ശേഷം ഓഹരി നല്‍കുന്നത് വഴി 810 കോടി രൂപ സമാഹരിക്കാനാണ് ബര്‍ഗര്‍ കിംഗ് ലക്ഷ്യമിടുന്നത്. ബര്‍ഗര്‍ കിംഗ് ഐപിഒയുടെ 10 ശതമാനം വരെ ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 75 ശതമാനം യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്.
പ്രഥമ ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ബര്‍ഗര്‍ കിംഗ് റെസ്റ്റോറന്റുകളുടെ ഉടമസ്ഥതയിലുള്ള പുതിയ കമ്പനി സ്ഥാപിക്കുന്നതിനോ ലഭിച്ച കമ്പനിയില്‍ നിന്ന് കുടിശ്ശികയുള്ള വായ്പകള്‍ തിരിച്ചടയ്ക്കുകയോ അല്ലെങ്കില്‍ മുന്‍കൂര്‍ അടയ്ക്കുകയോ ചെയ്യുന്നതിനുമാണ് ഉപയോഗിക്കുക. മാസ്റ്റര്‍ ഫ്രാഞ്ചൈസി ആന്റ് ഡവലപ്‌മെന്റ് കരാറിന് കീഴില്‍, 2026 ഡിസംബര്‍ 31 നകം കമ്പനി 700 റെസ്റ്റോറന്റുകളെങ്കിലും വികസിപ്പിക്കുകയോ തുറക്കുകയോ ചെയ്യേണ്ടതുണ്ട്. നിലവില്‍ ബര്‍ഗര്‍ കിംഗിന് ഇന്ത്യയില്‍ 87 നഗരങ്ങളിലായി 261 റെസ്റ്റോറന്റുകളാണുള്ളത്.
നിലവില്‍ ഞങ്ങള്‍ക്ക് 268 സ്റ്റോറുകളാണുള്ളത്. ഇതില്‍ എട്ടെണ്ണവും വിമാനത്താവളങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഫ്രാഞ്ചൈസികളാണ്. ബാക്കിയുള്ളവ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനി വിപുലീകരണത്തില്‍ പ്രധാനമായും കമ്പനി ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ ഉള്‍പ്പെടും. 'ബര്‍ഗര്‍ കിംഗ് ഇന്ത്യ സിഇഒയും ബോര്‍ഡ് അംഗവുമായ രാജീവ് വര്‍മനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി വിപുലീകരിക്കുന്നതോടെ ഒരു സ്റ്റോറില്‍ ശരാശരി 20-25 പേര്‍ ജോലി ചെയ്യുന്ന ബര്‍ഗര്‍ കിംഗിന്റെ ഔട്ട് ലറ്റുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.