കടമെടുക്കാം പക്ഷേ പരിഷ്‌കരണം അനിവാര്യം!

November 05, 2020 |
|
News

                  കടമെടുക്കാം പക്ഷേ പരിഷ്‌കരണം അനിവാര്യം!

കൊച്ചി: ജിഎസ്ടി വരുമാനത്തിലെ ഇടിവ് നികത്താന്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 2% വരുന്ന തുക ഇക്കൊല്ലം അധികമായി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചെങ്കിലും, കടപ്പത്രം വഴി സംസ്ഥാനത്തിന് അത്രയും (18000 കോടി രൂപ) കൂടി കടമെടുക്കണമെങ്കില്‍ നിക്ഷേപ സൗഹൃദ രംഗത്ത് പരിഷ്‌കരണം അനിവാര്യം. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അപേക്ഷിച്ചാല്‍ ഓണ്‍ലൈനായി അനുമതി കൊടുക്കുന്നതുള്‍പ്പടെ പരിഷ്‌കരണങ്ങളിലുണ്ട്.കേന്ദ്ര വ്യവസ്ഥ പാലിക്കണമെങ്കില്‍ ഡിസംബര്‍ 31നകം ജില്ലാ തലത്തില്‍ 213 പരിഷ്‌ക്കരണങ്ങള്‍ കൂടി നടപ്പാക്കണമെന്നതാണു സ്ഥിതി.

ഇതിനകം കേരളം ജില്ലാതല പരിഷ്‌ക്കരണങ്ങളില്‍ 60% നടപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ 45 വിഭാഗങ്ങളിലായിട്ടാണു പരിഷ്‌ക്കരണം വേണ്ടത്.  കേരളത്തിനു ബാധകമല്ലാത്ത നടപടികളും കൂട്ടത്തിലുണ്ട്. ജില്ലാതല പരിഷ്‌ക്കരണ നടപടികള്‍ കേരളം മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയിരുന്നില്ല.

സംസ്ഥാനതലത്തില്‍ 187 പരിഷ്‌ക്കരണങ്ങളില്‍ 157 എണ്ണം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിട്ടും നിക്ഷേപ സൗഹൃദത്തില്‍ കേരളം 28ാം സ്ഥാനത്തേക്കു തള്ളപ്പെട്ടിരുന്നു. ഇക്കുറി പുതിയ 114 എണ്ണം കൂടിയുണ്ട്. ആകെ 301 നടപടികള്‍. ഓരോ സര്‍ക്കാര്‍ വകുപ്പിലേയും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുണ്ടാക്കി അതിന്റെ വിലാസം അയച്ചുകൊടുക്കേണ്ടതുണ്ട്. അതു പ്രാവര്‍ത്തികമാണോ എന്ന് കേന്ദ്ര വ്യവസായ,വാണിജ്യ പ്രോല്‍സാഹന മന്ത്രാലയം (ഡിപിഐഐടി) പരിശോധിക്കും. യഥാര്‍ഥ നിക്ഷേപകരുടെ 'അനുഭവവും' തിരക്കും. സംസ്ഥാനതല പരിഷ്‌ക്കരണങ്ങളില്‍ (ബിസിനസ് റിഫോം ആക്ഷന്‍ പ്‌ളാന്‍) 49% ഡിസംബര്‍ 31നകം പൂര്‍ണമാവും.

Related Articles

© 2025 Financial Views. All Rights Reserved