ഇന്ന് നിങ്ങളറിയേണ്ട അഞ്ച് ബിസിനസ് വാര്‍ത്തകള്‍

November 23, 2019 |
|
News

                  ഇന്ന് നിങ്ങളറിയേണ്ട അഞ്ച് ബിസിനസ് വാര്‍ത്തകള്‍

1. സിഎസ്ബി ബാങ്ക് ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം

സിഎസ്ബി ബാങ്ക് ഓഹരിവില്‍പ്പനയില്‍ ആദ്യദിനം ഓഫര്‍ ചെയ്ത മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു.1,15.54,987 ഓഹരികളാണ് വിപണിയിലുള്ളത്. 1,20,87,450 ഓഹരികള്‍ വിറ്റൊഴിഞ്ഞു.നവംബര്‍ 26വരെ വില്‍പ്പന തുടരും

2.കൊച്ചി റിഫൈനറിക്ക് സാമ്പത്തിക നിയന്ത്രണം

ബിപിസിഎല്‍ സ്വകാര്യവത്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി റിഫൈനറിയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നവംബര്‍ 30ന് ശേഷം 16546 കോടി രൂപയുടെ പെട്രോകെമിക്കല്‍സ് കോംപ്ലക്‌സ് നിര്‍മാണം തടസ്സപ്പെടും.വികസനപ്രവൃത്തികളും നിര്‍ത്തിവെച്ചു

3. മൊറട്ടോറിയം തീയതി നീട്ടിയേക്കും

സംസ്ഥനതല ബാങ്കേഴ്‌സ് സമിതി പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടും. കൃഷിവകുപ്പ് ബാങ്കേഴ്‌സ് സമിതിയുടെ ആവശ്യപ്രകാരമാണ് നടപടി. നവംബര്‍ 25 വരെയാണ് നിലവിലെ സമയം

4. സെന്‍സെക്‌സില്‍ നിന്ന് ഭീമന്മാര്‍ പുറത്തേക്ക്

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖ്യസൂചിക സെന്‍സെക്‌സില്‍ നിന്ന് ടാറ്റാ മോട്ടോഴ്‌സ്,യെസ്ബാങ്ക്,വേദാന്ത എന്നിവ പുറത്താകും.അള്‍ട്രാടെക്‌സിമന്റ്,ടൈറ്റന്‍,നെസ്ലേ ഇന്ത്യ എന്നിവ പട്ടികയില്‍ വരും. മാറ്റം പ്രാബല്യത്തിലാകുക ഡിസംബര്‍ 23ന്

5.കേരളത്തില്‍ കോടികളുടെ നിക്ഷേപത്തിന് 'ആദിയ'

സംസ്ഥാനത്തെ അടിസ്ഥാനസൗകര്യവികസന മേഖലയില്‍ കോടികളുടെ നിക്ഷേപത്തിന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. കേരളമുഖ്യമന്ത്രിയുമായി കമ്പനി ചര്‍ച്ച നടത്തി.

Read more topics: # Business News Today,

Related Articles

© 2024 Financial Views. All Rights Reserved