നിങ്ങള്‍ അറിയേണ്ട അഞ്ച് ധനകാര്യ വാര്‍ത്തകള്‍

December 21, 2019 |
|
News

                  നിങ്ങള്‍ അറിയേണ്ട അഞ്ച് ധനകാര്യ വാര്‍ത്തകള്‍

ലോട്ടറി നികുതി ഏകീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ സമരം സംഘടിപ്പിക്കും

കേന്ദ്രസര്‍ക്കാരിന്റെ ലോട്ടറി നികുതി ഏകീകരണത്തിന് എതിരെ സമരം സംഘടിപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ ആലോചന. നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെ ലോട്ടറി ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് തിങ്കളാഴ്ച നടക്കും.

സാമ്പത്തിക ദുരന്തരത്തില്‍ നിന്ന് രക്ഷിച്ചു:പ്രധാനമന്ത്രി

അഞ്ച് വര്‍ഷം മുമ്പ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ അത് തടയാനും അച്ചടക്കം നടപ്പാക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയ്ക്ക് അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ സാധ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

സ്‌പെക്ട്രം ലേലം വീണ്ടും,ലക്ഷ്യം 5.22 ലക്ഷം കോടി 

ടെലികോം സേവനദാതാക്കള്‍ക്കായി സ്‌പെക്ട്രം ലേലം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നടക്കും. ഈവര്‍ഷം 5.22 ലക്ഷം കോടിരൂപയുടെ ലേലമാണ് പ്രതീക്ഷിക്കുന്നത്

മഹീന്ദ്രയുടെ തലപ്പത്ത് നിന്ന് ആനന്ദ് മഹീന്ദ്ര പടിയിറങ്ങുന്നു

മഹീന്ദ്ര ആന്റ് മഹീന്ദ്ര വ്യവസായങ്ങളുടെ മേധാവിത്വത്തില്‍ നിന്ന് ആനന്ദ് മഹീന്ദ്ര പടിയിറങ്ങുന്നു. ഡോ. പവന്‍ ഗോയങ്ക ഏപ്രില്‍ ഒന്നിന് സിഎഫ്ഓ,ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവികളില്‍ സ്ഥാനമേല്‍ക്കും

ഡ്രൈവറില്ലാ കാര്‍ അനുവദിക്കില്ല: നിതിന്‍ഗഡ്കരി

ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവറില്ലാ കാര്‍ അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ഗഡ്കരി.ഇന്ത്യയില്‍ നിലവില്‍ 22 ലക്ഷം ഡ്രൈവര്‍മാരുടെ ഒഴിവുണ്ടെന്നും മന്ത്രി

 

Read more topics: # Business News Today,

Related Articles

© 2025 Financial Views. All Rights Reserved