
കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓഹരി വിപണി തകര്‍ന്നപ്പോള്‍ നഷ്ടം നേരിട്ട ഓഹരികളില്‍ പലതും കുതിപ്പിന്റെ പാതയിലാണ്. തകര്‍ച്ചയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് മികച്ച നേട്ടമാണ് ഈ ഓഹരികള്‍ സമ്മാനിച്ചത്. ആ ഗണത്തില്‍പ്പെടുന്ന ഒരു ഓഹരിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ്.
2020 ജൂലായ് 27ന് 276.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വില. ഒരു വര്‍ഷം പിന്നിടുമ്പോള്‍ 192 ശതമാനത്തിലേറെ ആദായമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. 806.10 രൂപയിലെത്തിയ ഓഹരി വില ജൂലായ് 31ന് ക്ലോസ് ചെയ്തത് 748 രൂപ നിലവാരത്തിലാണ്. കമ്പനിയുടെ വിപണിമൂല്യം ഇതോടെ 5,400 കോടിയായി ഉയരുകയും ചെയ്തു.
ഈ ഓഹരിയില്‍ ഒരുവര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 14 ലക്ഷത്തിലേറെ രൂപയായി മൂല്യം ഉയരുമായിരുന്നു. 2021ലെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 113 ശതമാനം ഉയര്‍ന്ന് 873 കോടി രൂപയായി. 9.35 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 410 കോടിയായിരുന്നു വരുമാനം. അറ്റനഷ്ടം 15.81 കോടി രുപൂയുമായിരുന്നു. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മൊത്തമായി കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 32.29ശതമാനമാണ്. വളരെ കുറഞ്ഞ ബാധ്യതകളുള്ള കമ്പനിയുടെ ഓഹരി വില ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്.