കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ബൈജൂസ് ആപ്പ്; 1050 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയതിന് പിന്നാലെ കമ്പനിയുടെ മൂല്യം 40,000 കോടി! നിക്ഷേപം പിന്തുണയാകുന്നത് ആഗോള തലത്തില്‍ പഠന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ബൈജൂസിന്റെ വമ്പന്‍ പദ്ധതികള്‍ക്ക്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ചത് 1430 കോടി രൂപ

July 13, 2019 |
|
News

                  കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ബൈജൂസ് ആപ്പ്; 1050 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയതിന് പിന്നാലെ കമ്പനിയുടെ മൂല്യം 40,000 കോടി! നിക്ഷേപം പിന്തുണയാകുന്നത് ആഗോള തലത്തില്‍ പഠന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ബൈജൂസിന്റെ വമ്പന്‍ പദ്ധതികള്‍ക്ക്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ചത് 1430 കോടി രൂപ

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റായ ബൈജൂസ് ആപ്പിന് ഇപ്പോള്‍ പറയാനുള്ളത് കോടികളുടെ കഥയാണ്. വിദ്യാഭ്യാസ ടെക്ക്നോളജി സ്റ്റാര്‍ട്ട് അപ്പായ 'ബൈജൂസ്' ആപ്പ് ഇപ്പോള്‍ നേടിയിരിക്കുന്നത് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപമാണ്. അതായത് ഏകദേശം 1050 കോടി ഇന്ത്യന്‍ രൂപ വരും. മലയാളിയായ ബൈജു രവീന്ദ്രന്‍ എന്ന സംരംഭകന്റെ ആശയം കൊണ്ട് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ പുത്തന്‍ വഴി കാണാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സാധിച്ചുവെന്നും നിസ്സംശയം പറയാന്‍ സാധിക്കും. ഖത്തര്‍ സര്‍ക്കാരിന്റെ ഫണ്ടായ 'ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി' (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് കോടികളുടെ നിക്ഷേപം തേടിയെത്തിയത്. പുത്തന്‍ നിക്ഷേപം വന്നതോടെ ബൈജൂസ് ആപ്പിന്റെ  മൂല്യം 40,000 കോടി രൂപയ്ക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രന്‍. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവര്‍ത്തനം.

വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ 'ഔള്‍ വെഞ്ചേഴ്സ്' ഒരു ഇന്ത്യന്‍ കമ്പനിയില്‍ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. മാത്രമല്ല ബിസിനസിന്റെ അടിത്തറ വിപുലമാക്കുന്നതിനൊപ്പം ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും കമ്പനി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. 

85 ശതമാനം നിരക്കില്‍ കൊച്ചു പട്ടണങ്ങളില്‍ നിന്ന് പോലും വാര്‍ഷിക പുതുക്കല്‍ നടക്കുന്നത് ഡിജിറ്റല്‍ ലേണിങ്ങിന് വന്‍ തോതില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26 കോടി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല വന്‍ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔള്‍ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടര്‍ അമിത് പട്ടേല്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വര്‍ഷം അത് ഇരട്ടിയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved