ബൈജൂസില്‍ വീണ്ടും വന്‍ വിദേശ നിക്ഷേപം; എത്തുന്നത് 1,483 കോടി രൂപ

November 24, 2020 |
|
News

                  ബൈജൂസില്‍ വീണ്ടും വന്‍ വിദേശ നിക്ഷേപം; എത്തുന്നത് 1,483 കോടി രൂപ

ബാംഗ്ലൂര്‍: മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യൂടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും വന്‍ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയാണ് കമ്പനിയിലേക്ക് വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി എത്തുന്നത്.

രണ്ട് മാസം മുന്‍പ് 3,672 കോടി ഡോളര്‍ സമാനമായ രീതിയില്‍ ബൈജൂസ് സമാഹരിച്ചിരുന്നു. പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോ?ഗികമായി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ബ്ലാക്‌റോക്, ടി റോവ്‌പ്രൈസ് എന്നീ കമ്പനികള്‍ നിക്ഷേപകരുടെ കൂട്ടത്തില്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ച ജനുവരിയില്‍ ബൈജൂസിന്റെ മൂല്യം ഏകദേശം 8 ബില്യണ്‍ ഡോളറായിരുന്നു. അതോടെ ബൈജൂസിന്റെ മൂല്യനിര്‍ണ്ണയം 45% ഉയര്‍ന്നു.

Related Articles

© 2025 Financial Views. All Rights Reserved