
ബീജിങ്: ചൈനയില്‍ ഇ-കൊമേഴ്‌സ് രംഗത്ത് ആലിബാബ ഗ്രൂപ്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പുതിയ കമ്പനി രംഗത്ത് വരുന്നു. ടിക്ടോക്കിലൂടെ സമൂഹമാധ്യമങ്ങളെയാകെ വിറപ്പിച്ച ഴാങ് യിമിങിന്റെ ബൈറ്റ് ഡാന്‍സാണ് പുതിയ ഭീമന്‍. 38 വര്‍ഷം കൃത്രിമ ബുദ്ധിയുടെ കോഡിങ് രംഗത്തെ അനുഭവ സമ്പത്ത് മുതല്‍ക്കൂട്ടാക്കിയാണ് ബൈറ്റ്ഡാന്‍സിന്റെ വരവ്.
ചൈനയിലെ 1.7 ട്രില്ല്യണ്‍ ഡോളര്‍ വലിപ്പമുള്ള ഇ-കൊമേഴ്‌സ് വ്യവസായമാണ് ബൈറ്റ്ഡാന്‍സിന്റെ ലക്ഷ്യം. ഷവോമി പോലുള്ള വമ്പന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേരെ കമ്പനി റിക്രൂട്ട് ചെയ്തതായാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. നിലവില്‍ ചൈനയിലെ ഇ-കൊമേഴ്‌സ് രംഗത്തെ തലതൊട്ടപ്പനാണ് ആലിബാബ. എന്നാല്‍ 2022 ഓടെ 185 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ബൈറ്റ്ഡാന്‍സ് ഉദ്ദേശിക്കുന്നത്.