ഇന്ത്യ-യുകെ കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

April 29, 2021 |
|
News

                  ഇന്ത്യ-യുകെ കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലും അന്വേഷണം നടത്തുന്നതിലും പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനടക്കം സഹായകരമാകുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലെ ധാരണ. വ്യാപാര രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും കരാര്‍ സഹായിക്കും. കാര്യക്ഷമമായ രീതിയില്‍ ചരക്കുകള്‍ പരസ്പരം കൈമാറുന്നതിനും സാധിക്കും.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കരാറില്‍ ഒപ്പുവെച്ചാല്‍, തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരും. രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതില്‍ നിയമപരമായ ബലം കൂടി നല്‍കുന്നതാണ് കരാര്‍. കസ്റ്റംസ് നിയമങ്ങളുടെ കൃത്യമായ രീതിയിലുള്ള നടപ്പാക്കല്‍, നിയമപരമായ വ്യാപാരം സാധ്യമാക്കല്‍, അന്വേഷണം നടത്താനും കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള അധികാരം എന്നിവ ഇതിലൂടെ ഉറപ്പാകുന്നുണ്ട്.

ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ ഒന്നായിരുന്ന് ഈ കരാറിലെ വ്യവസ്ഥകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് കരാറിലെ വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നത്.

Read more topics: # UK, # യുകെ,

Related Articles

© 2025 Financial Views. All Rights Reserved