സ്‌പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം; 3.92 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേലത്തിന്

December 17, 2020 |
|
News

                  സ്‌പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം; 3.92 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേലത്തിന്

ന്യൂഡല്‍ഹി: മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2,251 മെഗാഹെര്‍ട്‌സ് (എംഎച്ച്‌സെഡ്) സ്‌പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാര്‍ച്ചില്‍ നടക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, 5 ജി സേവനത്തിനായുള്ള സ്‌പെക്ട്രം (3300  3600 എംഎച്ച്‌സെഡ്) ലേലം ചെയ്യില്ല.

5 ജിക്ക് വേണ്ടത് ഉള്‍പ്പെടെ മൊത്തം 5.22 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയില്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, 5ജിക്കായി ടെലികോം വകുപ്പ് നിര്‍ണയിച്ച സ്‌പെക്ട്രത്തിന്റെ ഒരു ഭാഗം നാവിക സേന ഉപയോഗിക്കുന്നു. 5 ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില താഴ്ത്തണമെന്ന് ടെലികോം കമ്പനികളും ആവശ്യപ്പെട്ടിരുന്നു.  നേരത്തെ 2016ലാണ് സ്‌പെക്ട്രം ലേലം ചെയ്തത്. അന്നത്തെ ചട്ടങ്ങളാണ് ഇത്തണവയും ബാധകമെന്ന് മന്ത്രി പറഞ്ഞു.  ലേലത്തുകയ്ക്കു പുറമെ, കമ്പനികള്‍ വാര്‍ഷിക വരുമാനത്തിന്റെ 3% സര്‍ക്കാരിനു നല്‍കണം.

Related Articles

© 2025 Financial Views. All Rights Reserved