
15ാം ധനകാര്യ കമ്മീഷന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിലവിലെ സാമ്പത്തികാവസ്ഥയില്‍ സ്ഥിതി വിവിരക്കണക്കുകള്‍ പരിശോധിച്ച് പരിഷ്‌കാര നടപടികള്‍ സ്വീകരിക്കേണ്ടതിനാലാണ് പുതിയ തീരുമാനം.ജമ്മുകശ്മീര്‍,ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ രൂപീകരണത്തെ തുടര്‍ന്നാണ് ധനകാര്യ കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചത്. കേന്ദ്രധനകാര്യ കമ്മീഷന്റെ തീരുമാനങ്ങള്‍ക്ക് ഇനിയും ആറ് വര്‍ഷം 2020-21 മുതല്‍ 2025-26 വരെ
പ്രാബല്യം ലഭിക്കും.ഭരണഘടനയുടെ 280ാം അനുച്ഛേദപ്രകാരം ഓരോ അഞ്ചുവര്‍ഷം കൂടുതോറും ധനകാര്യകമ്മീഷനെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഇടക്കാല റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കമ്മീഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.