
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൊച്ചിന്‍ റിഫൈനറിയും ബിപിസിഎല്ലുമടക്കം രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയാല്‍ സര്‍ക്കാറിന്റെ വരുമാന വിഹിതത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിപിസിഎല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ റിഫൈനറിയും സ്വകാര്യവത്ക്കണരണത്തിന്റെ ഭാഗമായേക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിലൊന്നായ ഭാരത് പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. ഓഹരികള്‍ വിറ്റഴിക്കുക മാത്രമല്ല, ബിപിസിഎല്ലിന്റെ നടത്തിപ്പടക്കമുള്ള ചുമതലകളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറും. ഇതോടെ കമ്പനിയില്‍ സര്‍ക്കാര്‍ പൂര്‍ണമായും സ്വകാര്യവത്ക്കരണം ശക്തമാക്കും. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചേക്കും.
അതേതസമയം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയന്നെ സര്‍ക്കാറിന്റെ ശ്രമം എന്ന നിലയ്ക്കാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. അതേസമയം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ഒഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പാടെ ഉപേക്ഷിക്കണമെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഉത്പ്പാദന ശേഷിയിലും, പ്രവര്‍ത്തന ശേഷിയിലും മുന്നിട്ടുനില്‍ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം മാറ്റണമെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. അതസമയം 37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതും 15,000-ത്തിലധികം റീട്ടെയില്‍ പമ്പുകള്‍ ഉള്ളതുമായ ബി.പി.സി.എല്‍. കഴിഞ്ഞവര്‍ഷം 7,132 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷനില്‍ സര്‍ക്കാരിനുള്ള 63.75 ശതമാനം ഓഹരികളില്‍ 53.75-ഉം വില്‍ക്കും. ഇതോടെ കമ്പനിയുടെ നിയന്ത്രണാധികാരവും സര്‍ക്കാരിനു നഷ്ടമാകും. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളും നിയന്ത്രണാധികാരവുമാണ് കൈമാറുന്നത്. ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരികള്‍ എന്‍.ടി.പി.സി.ക്കാണ് കൈമാറുക. നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍.ടി.പി.സി.ക്ക് നല്‍കും.
ബി.പി.സി.എല്‍. സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നതിനെതിരേ കഴിഞ്ഞദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാനുള്ള സാമ്പത്തിക കരുത്ത് കേന്ദ്ര സര്‍ക്കാരിനില്ല. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎല്‍ മഹാരത്‌ന കമ്പനിയും എസ്സിഐ, കോണ്‍കോര്‍ എന്നിവ നവരത്‌നാ കമ്പനികളുടെ വിഭാഗത്തില്‍പ്പെടുന്നതുമാണ്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വാകാര്യവത്ക്കറണം ശ്കതാമക്കുമ്പോള്‍ പല ആശങ്കകളുമാണ് നിലനില്‍ക്കുന്നത്. നടത്തിപ്പവകാശം കൂടി നല്‍കി സര്‍ക്കാര്‍ പുതിയ നീക്കം നടത്തുമ്പോള്‍ ജീവനക്കാരുടെ തൊഴിലിനെയും വേതനത്തയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.