
ദില്ലി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയിപ്പിക്കുന്നു. ഇത് സംബന്ധിച്ച ്‌കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കും. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്,നാഷനല്‍ ഇന്‍ഷൂറന്‍സ് ,യൂനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് എന്നിവയാണ് ലയിപ്പിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക,കടത്തിന്റെ അനുപാതം കുറയ്ക്കുക,ലാഭം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ലയനം നടത്തുന്നത്.2018-19ല്‍ ധനമന്ത്രാലയം ഇതിനായി അനുമതി നല്‍കിയിരുന്നു. മൂന്ന് കമ്പനികള്‍ക്കും കൂടി 2500 കോടിരൂപ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം നല്‍കിയിരുന്നു. വരും വര്‍ഷം 6500 കോടിരൂപയാണ് ഈ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്.
എന്നിരുന്നാലും, ഈ കമ്പനികളുടെ ധനസ്ഥിതി ശക്തമല്ലാത്തതിനാല്‍ ലയന പ്രക്രിയയില്‍ കാലതാമസമുണ്ടായി.ഈ കമ്പനികളെ ലിസ്റ്റുചെയ്യുന്നതിന് മുമ്പ് കൂടുതല്‍ ശക്തമാക്കുക എന്നതാണ് ആശയം, ''അന്തിമ കോള്‍ മന്ത്രിസഭ എടുക്കും'' എന്ന് അധികൃതര്‍ പറഞ്ഞു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളിലേക്ക് ഈ വര്‍ഷം ആദ്യം 2,500 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഈ മൂന്ന് കമ്പനികളിലും 6,950 കോടി രൂപ നിക്ഷേപിക്കുമെന്ന് ബജറ്റ് രേഖയില്‍ പറയുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ അതേപാത പിന്തുടര്‍ന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികളെയും ലയിപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകളെയാണ് ലയിപ്പിച്ചത്. ഇനിയും പല ബാങ്കുകളുടെ ലയനവും നടക്കാനിരിക്കെയാണ് ഇന്‍ഷൂറന്‍സ് കമ്പനികളെയും വെട്ടിച്ചുരുക്കി ഒന്നാക്കുന്നത്.