
ന്യൂഡല്‍ഹി: ജിഎസ്ടി നിയമം കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായി സിഎജി. നഷ്ടപരിഹാര സെസ് വഴി ലഭിച്ച 47,272 കോടി രൂപ വകമാറ്റിയെന്നാണ് വിശദീകരണം. പാര്‍ലമെന്റില്‍ വച്ചിട്ടുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചില നിയമലംഘനങ്ങള്‍ ഉണ്ടായെന്നു ചൂണ്ടിക്കാണിക്കുന്നത്.
ജിഎസ്ടി നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ടു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ജിഎസ്ടി നഷ്ടപരിഹാര െസസ് ഇനത്തില്‍ ലഭിച്ചിട്ടുള്ള തുക കേന്ദ്ര സര്‍ക്കാര്‍ വകമാറ്റിയെന്നതാണ് കണ്ടെത്തല്‍. 201718, 201819 കാലയളവില്‍ ലഭിച്ച 47,272 കോടി രൂപ പൊതുഫണ്ടിലേക്ക് വകമാറ്റുകയും ആ പണം മറ്റു ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
2017ലെ ജിഎസ്ടി നഷ്ടപരിഹാര സെസ് നിയമപ്രകാരം ഇത്തരത്തില്‍ സെസ് വഴി ലഭിക്കുന്ന പണം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടി മാത്രമേ വിനിയോഗിക്കാവൂവെന്നും, അത് മറ്റു ചെലവുകള്‍ക്കു വേണ്ടി വിനിയോഗിക്കരുത് എന്നാണ് നിര്‍ദേശം. അത് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.