കെയ്ന്‍ എനര്‍ജി പിഎല്‍സി പേരുമാറ്റുന്നു; ഇനി കാപ്രിക്കോണ്‍

November 08, 2021 |
|
News

                  കെയ്ന്‍ എനര്‍ജി പിഎല്‍സി പേരുമാറ്റുന്നു; ഇനി കാപ്രിക്കോണ്‍

ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ കെയ്ന്‍ എനര്‍ജി പിഎല്‍സി പേരുമാറ്റത്തിന് ഒരുങ്ങുന്നു. കാപ്രിക്കോണ്‍ എനര്‍ജി പിഎല്‍സി എന്നാണ് പുതിയ പേര്. ഡിസംബര്‍ 31ന് പുതിയ പേര് നിലവില്‍ വരും. കമ്പനിയുടെ ഇന്ത്യന്‍ സ്ഥാപനമായ കെയ്ന്‍ ഇന്ത്യയെ 2011ല്‍ വേദാന്ത ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അന്ന് കെയ്ന്‍ എന്ന ബ്രാന്‍ഡ് ഉപയോഗിക്കാനും വേദാന്ത ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. 2018ല്‍ വേദാന്ത ലിമിറ്റഡിനോട് ലയിപ്പിച്ചപ്പോള്‍ പേര് കെയ്ന്‍ ഓയില്‍& ഗ്യാസ് എന്നാക്കിയിരുന്നു. പേര് മാറ്റം നിലവില്‍ വരുന്നതോടെ കെയ്ന്‍ ബ്രാന്‍ഡ് പൂര്‍ണമായും വേദാന്ത ഗ്രൂപ്പിന് മാത്രമായി സ്വന്തമാകും.

ഇന്ത്യന്‍ സര്‍ക്കാരുമായുള്ള നികുതി തര്‍ക്കം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെയ്ന്‍ എനര്‍ജി പിഎല്‍സി . 79,000 കോടി രൂപ ഇന്ത്യ നഷ്ടപരിഹാരമായി നല്‍കുന്നതോടെ സര്‍ക്കാരിനെതിരായ എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിക്കുമെന്ന് നവംബര്‍ മൂന്നിന് കമ്പനി അറിയിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍, ഇന്ത്യന്‍ ഉപസ്ഥാപനമായ കെയ്ന്‍ ഇന്ത്യയ്ക്ക് 2006ല്‍ ഓഹരികള്‍ കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതില്‍ കെയ്ന് അനുകൂലമായി രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി പറയുകയായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved