
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധന ഭീഷണിയുടെ മുനമ്പില്‍ ആഗോള ഓണ്‍ലൈന്‍ വ്യാപാര കുത്തക ഭീമനായ ആമസോണ്‍. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആമസോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആമസോണിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് രംഗത്ത് വന്നിരിക്കുന്നത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ മറികടക്കുന്നതിനായി ആമസോണ്‍ ഇന്ത്യന്‍ പ്ലാറ്റ്ഫോമിലുളള ഒരു കൂട്ടം വില്‍പ്പനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ നല്‍കി അവരെ ഉപയോഗപ്പെടുത്തുകയാണ് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആമസോണിന്റെ തന്നെ ചില രേഖകളെ ഉദ്ധരിച്ച് കൊണ്ടാണ് റോയിട്ടേഴ്സ് വാര്‍ത്ത.
ആമസോണ്‍ പ്ലാറ്റ്ഫോമിലുളള 35 വില്‍പ്പനക്കാര്‍ക്കാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്തയില്‍ പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നില്‍ രണ്ട് എന്ന നിരക്കിലാണ് ഈ വില്‍പ്പനക്കാരെ ആമസോണ്‍ പരിഗണിക്കുന്നത്. ഇവയില്‍ രണ്ട് കമ്പനികളില്‍ ആമസോണിന് പരോക്ഷ നിക്ഷേപം ഉണ്ടെന്നും റോയിട്ടേഴ്സ് പറയുന്നു. മാത്രമല്ല രാജ്യത്തെ ഭരണകൂടത്തിന് യാതൊരു വിലയും നല്‍കാത്ത തരത്തിലാണ് ഇന്ത്യയില്‍ ആമസോണിന്റെ പ്രവര്‍ത്തനങ്ങളെന്നും വാര്‍ത്തയിലുണ്ട്.
ആമസോണ്‍ ഇന്ത്യയിലെ ചെറുകിട വില്‍പ്പനക്കാരെ സഹായിക്കുന്ന രീതിയില്‍ വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്, ഇത്തര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിദേശ നിക്ഷേപത്തില്‍ സര്‍ക്കാര്‍ വരുത്തിയ കര്‍ശന വ്യവസ്ഥകള്‍ മറികടക്കാനാണ്. കച്ചവടക്കാര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ സ്വതന്ത്ര്യരാണ് എന്ന് അവകാശപ്പെടുന്ന ആമസോണ്‍ അവര്‍ക്ക് മുകളില്‍ വലിയ നിയന്ത്രണങ്ങള്‍ വയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സര്‍ക്കാറിനോ, സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ക്കോ കാര്യമായ വില ആമസോണ്‍ നല്‍കുന്നില്ല.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആമസോണിനെതിരെ നിരോധനം അടക്കമുളള നടപടികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്. ആമസോണ്‍ ഇത്തരത്തില്‍ കച്ചവടം നടത്തുന്നത് ന്യായീകരിക്കാവുന്നതല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കുന്നത്. അതേസമയം റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് ആമസോണ്‍ തള്ളിക്കളഞ്ഞു. റോയിട്ടേഴ്സ് വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തത് ആണെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ചാണ് ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഏതെങ്കിലും വ്യാപാരികള്‍ക്ക് എന്തെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.
അതേ സമയം ആമസോണിന്റെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നാണ് വില്‍പ്പനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രൈഡേര്‍സിന്റെ വാദം. ആമസോണിനെതിരെ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ ചെറുകിട വ്യാപാരികളെ കബളിപ്പിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് ആമസോണിനെതിരെ രാജ്യവ്യാപക പ്രക്ഷോപത്തിനുള്ള ആലോചനയിലാണ് സിഎഐടി. അതേസമയം ആമസോണിനെതിരായ ആരോപണം സംബന്ധിച്ച് കേന്ദ്രം ചില അന്വേഷണങ്ങള്‍ ആലോചിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ സുരാത്യമായ വ്യാപാര രീതികള്‍ അനുവര്‍ത്തിക്കണമെന്ന നയത്തിലാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍.