
പനാജി: ഗോവയില്‍ പോയി മദ്യം വാങ്ങിക്കണം എന്ന് ചിന്തിക്കാത്ത വ്യക്തി ഉണ്ടാകില്ല. പ്രത്യേകിച്ച് ഏറ്റവുമധികം മദ്യം വിറ്റുപോകുന്ന കേരളത്തില്‍. എന്നാല്‍ ഈ ചിന്ത അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും എന്നത് ഉറപ്പിക്കുന്ന വാര്‍ത്തയാണ് ഗോവയില്‍ നിന്നും പുറത്ത് വരുന്നത്. ഗോവയില്‍ നിന്നും മദ്യം കൂടുതലായി മറ്റ് സംസ്ഥാനത്തേക്ക് വിടുന്നത് വഴി വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളിലെ എക്സൈസ് ഉദ്യോഗസ്ഥരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു.
ഇപ്പോള്‍ ഗോവയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് മദ്യം കൊണ്ടു പോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. നീക്കം ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെയാണ്. വിമാനങ്ങളിലാണെങ്കില്‍ നിലവില്‍ ഒരാള്‍ക്ക് രണ്ടുകുപ്പിയിലധികം കൊണ്ടുപോകാന്‍ അനുവാദമില്ല. റോഡ് മാര്‍ഗമാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെവേണം കൊണ്ടുപോകാന്‍. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്ക്കേണ്ടിവരും കൈക്കൂലി വാങ്ങുന്നവരും കുറവല്ല.
കാരണം, ഗോവയിലെ എക്സൈസ് വകുപ്പ് മദ്യം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നില്ലെന്നതുതന്നെ. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രണ്ടിലധികം കുപ്പികള്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവന്‍ മദ്യം പ്രചരിപ്പിക്കുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
മദ്യത്തിന്റെ മൊത്തവ്യാപാരത്തിലൂടെ ഗോവന്‍ സര്‍ക്കാര്‍ എക്സൈസ് ഫീ ഇനത്തില്‍ നിലവില്‍ 500 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും വഴി വിറ്റഴിക്കുന്ന മദ്യത്തില്‍നിന്നാണ് ഇത്രയും വരുമാനം ലഭിക്കുന്നത്. പ്രതിവര്‍ഷം 80 ലക്ഷം വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.