
ന്യൂഡല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 6,800 കോടി രൂപയുടെ നാല് കോടി ഓഹരികള്‍ കാനഡ പെന്‍ഷന്‍ പ്ലാന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (സിപിപിഐബി) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റു. നാല് കോടി ഓഹരികളാണ് വിറ്റത്. ബിഎസ്ഇയിലെ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, നിക്ഷേപ ബോര്‍ഡ് ഓഹരി ഓന്നിന് ശരാശരി 1,700.10 രൂപയ്ക്കാണ് വിറ്റത്. കമ്പനിയിലെ പൊതു ഓഹരി ഉടമയായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് 2021 ഡിസംബര്‍ അവസാനത്തോടെ 6.37 ശതമാനം ഓഹരിയുണ്ടായിരുന്നു.
കമ്പനിയുടെ ഓഹരി ഒന്നിന് 1,699.05 രൂപയ്ക്ക് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ റീജന്റ്‌സ് 1.1 കോടി ഓഹരികള്‍ വാങ്ങി. ഏകദേശം 1,908 കോടി രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. ബിഎസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 3.09 ശതമാനം ഇടിഞ്ഞ് 1,713.40 രൂപയിലെത്തി.