
ന്യൂഡല്‍ഹി: കാനറ ബാങ്കും കരൂര്‍ വൈശ്യ ബാങ്കും തങ്ങളുടെ വായ്പാ നിരക്കുകള്‍ പുതുക്കിയതായി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനറാ ബാങ്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ അടിസ്ഥാന വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 7.40 ശതമാനമാക്കി. ബാങ്ക് 6 മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 7.30 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കനറാ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
അതേസമയം, സ്വകാര്യ മേഖലാ ബാങ്കായ കരൂര്‍ വൈശ്യ ബാങ്ക് ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്ക് (ബിപിഎല്‍ആര്‍) 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 13.75 ശതമാനമായും, അടിസ്ഥാന നിരക്ക് 8.75 ശതമാനമായും പരിഷ്‌കരിച്ചതായി അറിയിച്ചു. നിലവില്‍, വായ്പകള്‍ വിതരണം ചെയ്യുന്നതിന് ബാങ്കുകള്‍ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കുകളാണ് പിന്തുടരുന്നത്. ആര്‍ബിഐയുടെ പണനയ അവലോകനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ നിരക്കു വര്‍ധന. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.