
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ കാനറ ബാങ്കിന് നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നേട്ടം. ബാങ്കിന്റെ അറ്റാദയത്തില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 405 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതാകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 356.55 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ വരുമാനത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്കിന്റെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 15,509.36 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ബാങ്കിന്റെ വാര്‍ഷികാടിസ്ഥാനത്തിലുള്ള ആകെ വരുമാനം 13,437.83 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലും നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ 12,500.37 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 11,015.93 കോടി രൂപയായിരുന്നു രഖപ്പെടുത്തിയത്.
എന്നാല്‍ ബാങ്കിന്റെ നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 14,461.73 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ വരുമാനം 12,679.06 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. പ്രവര്‍ത്തനത്തിലും, സേവനങ്ങളിലും മാറ്റം വരുത്തിയത് കൂടുതല്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയതോടയാണ് കാനറ ബാങ്കിന് നേട്ടം കൊയ്യാന്‍ സാധിച്ചത്.