
75 വര്‍ഷം പാരമ്പര്യമുള്ള ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു. കാര്‍പ്രേമികള്‍ ഉറ്റുനോക്കുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് പ്രൊഫഷണലുകളുടെ സഹായത്തോടെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക.
ലോകമെങ്ങും പ്രസിദ്ധമായ ടര്‍ട്ല്‍ വാക്‌സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷന്‍സ്, 10 എച്ച് സെറാമിക് ടെക്‌നോളജി, പേറ്റന്റ് പരിഗണനയിലുള്ള ഗ്രഫീന്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെയാണിതെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യാ കണ്‍ട്രി മാനേജറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.
ഇന്ത്യയിലെ കാര്‍ കെയര്‍ വിപണികളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കാഴ്ചവെയ്ക്കുന്ന മേഖലയാണ് കൊച്ചിയും പരിസരപ്രദേശങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് കാര്‍ ഡീറ്റെയിലിംഗ് രംഗത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ദക്ഷിണേന്ത്യയ്ക്കു നല്‍കാന്‍ ഞങ്ങള്‍ കൊച്ചി തെരഞ്ഞെടുത്തത്. ഇതിനു പുറമെ പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ളതും ഉപഭോക്താവിന് തനിച്ചു ചെയ്യാവുന്നതുമായ (ഡു ഇറ്റ് ഫോര്‍മ മി - ഡിഐഎഫ്എം) സേവനങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയും സ്റ്റുഡിയോയില്‍ വില്‍പ്പനയ്ക്കുണ്ടാകും.
കാര്‍ കാര്‍ഡിയാക് കെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവെയ്ക്കാനാവുമെന്നാണ് ടര്‍ട്ല്‍ വാക്‌സിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ടര്‍ട്ല്‍ വാക്‌സിനുള്ള സുശക്തമായ ഡീലര്‍ശൃംഖലയും എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഡീലര്‍ശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.