
പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്സിഐഎല്‍) മാര്‍ച്ചിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ്. 78.50ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 3697 വാഹനങ്ങള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ 17,202 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് എച്ച്സിഐഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 216 ആയി ചുരുങ്ങി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,02,016 വാഹനങ്ങള്‍ വിറ്റഴിച്ച കമ്പനി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,83,808 വാഹനങ്ങള്‍ വില്‍ക്കുകയുണ്ടായി. സാമ്പത്തിക മാന്ദ്യം, ഡിമാന്‍ഡിലുണ്ടായ ഇടിവ്, ബിഎസ്6 ലേക്കുള്ള മാറ്റം തുടങ്ങി കാരണങ്ങളാല്‍ വില്‍പ്പനയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ കോവിഡ്-19 ഭീതിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിപണിക്ക് തിരിച്ചടിയുണ്ടായി.