
ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈഡ് പോര്‍ട്ടലായ കാര്‍ദേഖോ, ഇരുന്നൂറോളം ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ബോര്‍ഡിലുടനീളം ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ കമ്പനിയാണ് ജയ്പൂര്‍ ആസ്ഥാനമായുള്ള കാര്‍ദേഖോ. ജീവനക്കാര്‍ക്ക് കമ്പനി അയച്ച ഇ-മെയില്‍ ഉദ്ധരിച്ച് പ്രമുഖ ഡിജിറ്റല്‍ വാര്‍ത്താ പ്രസിദ്ധീകരണമായ എന്‍ട്രാക്കര്‍ ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ദ്ദിഷ്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയും വിശദാംശങ്ങള്‍ നല്‍കാതെയും പിരിച്ചുവിടലുകളും ശമ്പളം വെട്ടിക്കുറച്ചതും കാര്‍ദേഖോയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ദഗതിയിലുള്ള വീണ്ടെടുക്കലായതിനാലും ചെലവുകള്‍ കുറയ്‌ക്കേണ്ടതിനാലും ഏതാനും ബിസിനസുകളില്‍ ശമ്പളം വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനും ഞങ്ങള്‍ നിര്‍ബന്ധിതരായി എന്ന് ഒരു വക്താവ് ഇ-മെയിലില്‍ വ്യക്തമാക്കി.
ഈ പരിവര്‍ത്തനത്തെ സഹായിക്കുന്നതിന്, ബാധിച്ച ജീവനക്കാരെ കമ്പനി സാമ്പത്തികമായി പരിരക്ഷിക്കുക മാത്രമല്ല, ഓര്‍ഗനൈസേഷന് അകത്തും പുറത്തുമുള്ള അവസരങ്ങളിലേക്ക് അവരെ നയിക്കാന്‍ ഒരു ഇടനില സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. എന്‍ട്രാക്കര്‍ അറിയിക്കുന്നതനുസരിച്ച്, കാര്‍ദേഖോ അവരുടെ ജീവനക്കാരിലെ 200 പേരെ പിരിച്ചുവിട്ടു. എന്നിരുന്നാലും ഈ എണ്ണം ഇനിയും തുടരാന്‍ സാധ്യതയുണ്ട്.
കൂടാതെ, 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപവരെ വരുമാനം ലഭിക്കുന്ന ജീവനക്കാരുടെ 12 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും 5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ 15 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാവും ഇത് പ്രാബല്യത്തില്‍ വരിക. 15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വരുമാനം ലഭിക്കുന്ന ജീവനക്കാര്‍ക്കും 40 ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കുന്നവര്‍ക്ക് യഥാക്രമം 20 ശതമാനവും 22.5 ശതമാനവും ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.