
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് തുറമുഖ മേഖലയിലും വന്‍ ഇടിവ്. ഇന്ത്യയിലെ 12 പ്രമുഖ തുറമുഖങ്ങളിലും വ്യാപാരം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കാര്‍ഗോ ട്രാഫിക് കഴിഞ്ഞ എട്ട് മാസമായി ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. നവംബറില്‍ വീണ്ടും തകര്‍ച്ച നേരിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് എല്ലാ തുറമുഖങ്ങളുമുള്ളത്. 10.53 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തി. ഏപ്രില്‍ നവംബര്‍ കാലയളവില്‍ 414.30 മില്യണ്‍ ടണ്ണായി വ്യാപാരം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 463.05 ടണ്ണായിരുന്നു വ്യാപാരം.
ഷിപ്പിംഗ് വകുപ്പ് മന്ത്രി മന്‍സുക് മാണ്ഡവ്യ കാര്‍ഗോ ട്രാഫിക്ക് ഇടിവ് രേഖപ്പെടുത്തിയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് മുതല്‍ കോവിഡ് തുറമുഖ മേഖലയെ അതിശക്തമായി ബാധിച്ചെന്നും മന്ത്രി പറഞ്ഞു. മോര്‍മുഗാവോ ഒഴിച്ചുള്ള എല്ലാ തുറമുഖങ്ങളും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദക്ഷിണ ഗോവയിലെ മോര്‍മുഗാവോ തുറമുഖം 17.58 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 12.20 ടണ്ണിന്റെ വ്യാപാരമാണ് ഇവിടെ ഉയര്‍ന്നത്.
കാമരാജര്‍ തുറമുഖത്തെ കാര്‍ഗോ ഹാന്റ്ലിംഗ് 29.65 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഇത് 14.46 മില്യണ്‍ ടണ്ണാണ്. ചെന്നൈ, കൊച്ചി, മുംബൈ എന്നിവയില്‍ 17 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തി. ജെഎന്‍പിടി 15 ശതമാനം ഇടിഞ്ഞു. ദീന്‍ദയാല്‍ തുറമുഖം 10.15 ശതമാനവും ചിദംബര്‍നഗര്‍ 11.97 ശതമാനവും ഇടിവ് റേഖപ്പെടുത്തി. ന്യൂ മംഗളൂരുവില്‍ ഏഴ് ശതമാനത്തിന് മേലെയാണ് ഇടിവ്. പരദീപ് തുറമുഖത്ത് ഇത് 1.38 ശതമാനമാണ്. ഒന്നില്‍ പോലും വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കോവിഡ് കാലത്ത് ഇനി മെച്ചപ്പെടുമെന്ന സൂചനയും ഈ തുറമുഖങ്ങള്‍ നല്‍കുന്നില്ല. അതേസമയം പ്രതിസന്ധിയില്‍ നിന്ന് എപ്പോള്‍ കരകയറയുമെന്നും കണ്‍ടെയിനറുകളുടെ കാര്യത്തിലാണ് ശരിക്കും തുറമുഖങ്ങള്‍ക്ക് തിരിച്ചടി നേരിട്ടത്. കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവും നിലച്ചു. രാജ്യത്തിന്റെ മൊത്തം കാര്‍ഗോയുടെ ട്രാഫിക്കിന്റെ 61 ശതമാനവും ഈ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മൊത്തം 705 മില്യണ്‍ ടണ്ണാണ് കഴിഞ്ഞ വര്‍ഷം ഈ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ജൂണ്‍ മുതല്‍ പ്രതിസന്ധി പരിഹരിച്ച് തുടങ്ങിയിരുന്നുവെന്നാണ് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നത്.