
തിരുവനന്തപുരം: വിമാനക്കമ്പനികളുടെ ചരക്കുനീക്കം സുഗമമാക്കാന്‍ തിരുവനന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി ഐബിഎസ് സോഫ്റ്റ്വെയറും എയര്‍ കാര്‍ഗോ മേഖലയിലെ രാജ്യാന്തര ഡിജിറ്റല്‍ സ്ഥാപനമായ കാര്‍ഗോ. വണ്ണും കരാര്‍ ഒപ്പിട്ടു. ഐബിഎസിന്റെ ഐ-കാര്‍ഗോ സോഫ്റ്റ് വെയര്‍ സംയോജിപ്പിച്ചായിരിക്കും കാര്‍ഗോ. വണ്‍ പ്രവര്‍ത്തിക്കുക.
ഐബിഎസിന്റെ ഉപയോക്താക്കളായ 30 എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ സംവിധാനങ്ങളില്‍ വലിയ മാറ്റം വരുത്താതെ കാര്‍ഗോ.വണ്‍ സേവനം പ്രയോജനപ്പെടുത്താം. ഈ പങ്കാളിത്തം ഐബിഎസിന്റെ എല്ലാ എയര്‍ലൈന്‍ ഉപഭോക്താക്കളെയും കാര്‍ഗോ. വണ്ണുമായി പരിധികളില്ലാതെ സംയോജിപ്പിക്കുകയും ചെലവ് കുറഞ്ഞതും ഡാറ്റാധിഷ്ടിതവുമായ ഡിജിറ്റല്‍ വിതരണ ചാനലിലൂടെ ഉപയോക്തൃ അടിത്തറയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയുമെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.
കോവിഡ് -19 എയര്‍ലൈനുകളെയും മുന്‍നിര സെയില്‍സ് ടീമുകളെയും ബാധിച്ചപ്പോള്‍, കാര്‍ഗോ. വണ്‍ ഉപയോഗത്തിലും ഡിമാന്‍ഡിലും റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രധാന യൂറോപ്യന്‍ വിപണികളിലുടനീളം 1,500 ലധികം ചരക്ക് കൈമാറ്റ ശാഖകളാണ് ഈ പ്ലാറ്റ്‌ഫോമിന് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 425 ശതമാനം വളര്‍ച്ചയാണിത്.