
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള നെക്സ്ട്ര ഡാറ്റ ലിമിറ്റഡില്‍ കാര്‍ലൈല്‍ ഗ്രൂപ്പ് 1762 കോടി (23.5 കോടി ഡോളര്‍) രൂപ നിക്ഷേപിക്കും. ഡാറ്റ സെന്റര്‍ ബിസിനസ് നടത്തുന്ന നെക്സട്രയില്‍ 25ശതമാനം ഉടമസ്ഥതാവകാശമാണ് കമ്പനി ഇതിലൂടെ സ്വന്തമാക്കുക. ബാക്കിയുള്ള 75ശതമാനവും ഭാരതി എയര്‍ടെലിന്റെ കൈവശംതന്നെതുടരും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്ട്ര, ഇന്ത്യയിലെയും പുറത്തുമുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കിവരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവര്‍ സേവനം സ്വീകരിക്കുന്നുണ്ട്. ലൊക്കേഷന്‍ സര്‍വീസ്, ക്ലൗണ്ട് ഇന്‍ഫ്രസ്ട്രെക്ചര്‍, ഹോസ്റ്റിങ്, ഡാറ്റ ബായ്ക്കപ്പ് റിമോട്ട് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നീമേഖലകളില്‍ വിഗദ്ധരാണ് നെക്സ്ട്ര. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ലൈല്‍ ഗ്രൂപ്പിനും ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ സ്വാധീനമുണ്ട്. യുഎസിലെതന്നെ കോറസൈറ്റ്, സ്പെയിനിലെ ഇറ്റോണിക് എന്നീ സ്ഥാപനങ്ങളില്‍ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.