
മറ്റു ബാങ്കുകള്‍ ഈടാക്കുന്ന പല സര്‍വീസ് ചാര്‍ജുകളും വാങ്ങാതെ ഉപഭോക്താക്കളെ ആകര്‍ഷിച്ച ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐപിപിബി), പുതുവര്‍ഷം മുതല്‍ പുതിയ സര്‍വീസ് ചാര്‍ജുകള്‍ പ്രഖ്യാപിച്ചു. നിശ്ചിത പരിധി കഴിഞ്ഞാല്‍ ഐപിപിബിയിലെ ഡെപ്പോസിറ്റിനും പിന്‍വലിക്കലിനും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും.
ബേസിക് സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് മാസത്തില്‍ നാലു പ്രാവശ്യം വരെ സൗജന്യമായി പണം പിന്‍വലിക്കാം. അതുകഴിഞ്ഞുള്ള പിന്‍വലിക്കലുകള്‍ക്ക് 0.50 ശതമാനം നിരക്ക് ഈടാക്കും. കുറഞ്ഞത് 25 രൂപയായിരിക്കും ഈടാക്കുക. അതേസമയം, ബേസിക് സേവിംഗ് അക്കൗണ്ടില്‍ പണം എത്രയും സൗജന്യമായി നിക്ഷേപിക്കാം.
ബേസിക് സേവിംഗ് അക്കൗണ്ട് അല്ലാത്ത, സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളില്‍ പ്രതിമാസം 10,000 രൂപ വരെയുള്ള ഡെപ്പോസിറ്റ് സൗജന്യമായിരിക്കും. അതിനുശേഷമുള്ളതിന് 0.50 ശതമാനം നിരക്ക് ഈടാക്കും. കുറഞ്ഞത് 25 രൂപയായിരിക്കും ഈടാക്കുക. വീട്ടുപടിക്കലെ സേവനത്തിനുള്ള നിരക്ക് നേരത്തെ ഐപിപിബി വര്‍ധിപ്പിച്ചിരുന്നു. 2021 ഓഗസ്റ്റ് ഒന്നു മുതല്‍ പ്രതി ഉപഭോക്താവിന്റെ ഓരോ റിക്വസ്റ്റിനും 20 രൂപയാണ് ഈടാക്കുന്നത്. എസ്എംഎസ് അലര്‍ട്ടുകള്‍ക്കായി ഓരോ പാദത്തിലും പത്തു രൂപയും ബാലന്‍സ് സര്‍ട്ടിഫിക്കറ്റിനായി 50 രൂപയും വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡിനായി 25 രൂപയും നിലവില്‍ ഐപിപിബി ഈടാക്കുന്നുണ്ട്.