
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളം കൊടുത്തുതീര്‍ത്തതായി കമ്പനി അധകൃതര്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം കൊടുത്തുതീര്‍ക്കാനായി 2000 കോടി രൂപയാണ് അനുവദിച്ചുകൊടുത്തത്. അതേസമയം ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കില്‍ 14,000 കോടി രൂപയുടെ അടിയന്തിര സഹായമാണ് വേണ്ടിയിരുന്നത്. ഈ ആവശ്യം ഉന്നയിച്ചു ബിഎസ്എന്‍എല്‍ ടെലികോം മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ വലിയ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2000 കോടി രൂപയില്‍ നിന്ന് 750 കോടി രൂപയോളം ജവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളത്തിന് വേണ്ടി വിനിയോഗിച്ചു. 800 കോടി രൂപ വായ്പ ഇനത്തിന് വേണ്ടി ചിലവാക്കും. ബാക്കി വരുന്ന തുക കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുംമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരിക്കുന്നത്.ബിഎസ്എന്‍എല്ലിന്റെ ആകെ സാമ്പത്തിക ബാധ്യത 15000 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ ബിഎസ്എല്ലിന് കൂടുതല്‍ സഹായം ആവശ്യമാണന്നറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന്റെ കാര്യത്തില്‍ മെല്ലെപോക്ക് നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ച് വരുന്നത്.