പൊതുമേഖലാ കമ്പനികളുടെ കരാറുകള്‍ സ്വന്തമാക്കാന്‍ 77 കോടി രൂപ കൈക്കൂലി; ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്‌സിന് കടിഞ്ഞാണിട്ട് സിബിഐ

July 31, 2019 |
|
News

                  പൊതുമേഖലാ കമ്പനികളുടെ കരാറുകള്‍ സ്വന്തമാക്കാന്‍ 77 കോടി രൂപ കൈക്കൂലി; ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്‌സിന് കടിഞ്ഞാണിട്ട് സിബിഐ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള കരാറുകള്‍ ഏറ്റെടുക്കുന്നതിനായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോള്‍സ് റോയ്‌സ് 77 കോടി രൂപയോളം കൈക്കൂലി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ്, ഒഎന്‍ജിസി, ഗെയ്ല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാറുകള്‍ ലഭിക്കാന്‍ റോള്‍സ് റോയ്‌സ് വന്‍തുക കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. കരാറുകള്‍ കമ്പനിക്ക് സ്വന്തമാക്കാന്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷ്‌മോര്‍ പ്രൈവറ്റ് ലമിറ്റഡ് എന്ന കമ്പനി വഴി വന്‍ തുക കൈക്കൂലിയായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കരാറുകള്‍ സ്വന്തമാക്കാന്‍ വിവിധ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കമ്പനി വന്‍ തുക കൈക്കൂലിയായി നല്‍കിയെന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. 

അതേസമയം എച്ച്‌ഐഎല്ലുമായി ചേര്‍ന്ന്‌റോള്‍സ് റോയ്സുമായുള്ള എച്ച്എഎല്ലിന്റെ മൊത്തം ബിസിനസ്സ്  4,700 കോടിയിലധികമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  എച്ച്എഎല്ലിന്റെ ഉദ്യോഗസ്ഥര്‍ക്ക് വേറെ കൈക്കൂലി നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2014 ലാണ് കമ്പനിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നുവരുന്നത്. അന്ന് പ്രധിരോധ വകുപ്പ് കൈകാര്യം ചെയ്ത ഏകെ ആന്റണി കേസ് സിബിഐക്ക് വിടാന്‍ നിര്‍ദ്ദേശിച്ചത്. കരാറുകളില്‍ വന്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഎന്‍ജിസിക്ക് നല്‍കിയ ഉപകരണങ്ങളില്‍ 38 ഇനത്തില്‍ വന്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണം.

എന്നാല്‍ പുതിയ ആരോപണം കമ്പനിയുടെ കാര്‍ വിപണിയെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിയുടെ വിപണി രംഗത്ത് വന്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വരും ദിനങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനിക്ക് ഈ ആരോപണം തലവേദന സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved