ബാങ്ക് തട്ടിപ്പ്; രാജ്യത്തെ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്; കേരളത്തിലടക്കം ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നു

November 06, 2019 |
|
News

                  ബാങ്ക് തട്ടിപ്പ്; രാജ്യത്തെ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്; കേരളത്തിലടക്കം ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പുകള്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കേരളമടക്കം ബാങ്ക് തട്ടിപ്പിന്റെ കേന്ദ്രമായിട്ടുണ്ടെന്നാണ് വിവരം.  ആന്ധ്രാപ്രദേശ്, ചത്തീസ്ഗണ്ഡ്, ദില്ലി, ഗുജറാത്ത്, ഹരിയാന, കര്‍ണണാടക. കേരള, മധ്യപ്രദേശ്. പഞ്ചാബ്, തമിള്‍നാടു, ടെലുങ്കാന, ഉത്തരാഖണ്ഡ്, ദാദ്ര, നാഗര്‍ഹവേലി എന്നീ കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 

അതേസമയം രാജ്യത്തെ എടിഎമ്മുകളിലും, മറ്റിടങ്ങളിലും വ്യാപാക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. രാജ്യത്തെ പൊതുമേഖലാ ബാങ്കിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. ഏകദേശം 35 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏകദേശം 7000 കോടി രൂപയുടെ തട്ടിപ്പുകളാണ് രാജ്യത്തെ ബാങ്കുകളില്‍ നടന്നിട്ടുള്ളതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, ബാങ്ക് ഓഫ് കെമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്ബിഐ, അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് ആന്‍ സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് മഹരാഷ്ട്ര എന്നീ ബാങ്കുകളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ പുറത്തിവിട്ടിട്ടില്ല.

Related Articles

© 2024 Financial Views. All Rights Reserved