ആന്‍ഡ്രോയിഡിനെ ഗൂഗിള്‍ ദുരുപയോഗം ചെയത് നേട്ടമുണ്ടാക്കി; ഗൂഗിളിനെതിരെ കടിഞ്ഞാണിടാന്‍ സിസിഐ

February 13, 2019 |
|
News

                  ആന്‍ഡ്രോയിഡിനെ ഗൂഗിള്‍ ദുരുപയോഗം ചെയത് നേട്ടമുണ്ടാക്കി; ഗൂഗിളിനെതിരെ കടിഞ്ഞാണിടാന്‍ സിസിഐ

ഗൂഗിളിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ഇടപടെലിനെ പറ്റി കൂടുതല്‍ വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. എതിരാളികളെ ഇല്ലാതാക്കാന്‍ അവര്‍ക്കെതിരെ കടിഞ്ഞാണിടാനും വേണ്ടി  മൊബീല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ദുരുപയോഗം ചെയ്തുവെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പരിശോധിക്കുന്നു. യുഎസ് സാങ്കേതിക ഭീമനമായ ഗൂഗിള്‍ എതാരാളികളെ ഇല്ലാതാക്കാന്‍ വേണ്ടി ആന്‍ഡ്രോയിഡ് ഉപയോഗിച്ചെന്നാണ് നിലവില്‍ ഉയര്‍ന്നുവരുന്ന ആരോപണം. വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

നലവില്‍ ഗൂഗിളിനെതിരെ ആറ് മാസം മുന്‍പാണ് സിസിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.  ഇന്ത്യന്‍ വിപണിയിലെത്തുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പോസ്റ്റര്‍ ഗൂഗിളിന്റെ സാങ്കേതി വിദ്യകളെല്ലാം  നേരത്തെ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഗൂഗിള്‍ കുത്തക സ്ഥാപിക്കുന്നുവെന്നാണ് ആരോപണം. രണ്ട് വ്യക്തികളാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

ഗൂഗിളിനെതിരെ ഇത്തരം ആരോപണം ഉയര്‍ന്നുവരുന്നത് ആദ്യമായല്ല. സമാനമായ കേസില്‍ ഗൂഗിളിനെതിരെ യുറേപ്യന്‍ രാജ്യങ്ങള്‍ 4.34 ബില്യണ്‍ ഡോളര്‍ പിഴചുമത്തിയിട്ടുണ്ട്. ഇന്ത്യയിലിപ്പോള്‍ ഇതേ കേസില്‍ ഗൂഗളിനെതിരെ ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ സെര്‍ച്ച്, ക്രോം എന്നീ ബ്രൗസര്‍ ആപ്ലിക്കേഷനുകളില്‍ നേരത്തെ സെറ്റ് ചെയ്യാന്‍ ഗൂഗിള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ആരോപണം. ആഗോള തലത്തില്‍ തന്നെ ഇത് ഗൂഗിളിന് വലിയ തിരിച്ചടി നേരിട്ടിരുന്നു, 

രാജ്യത്തെ 95 ശതമാനം സ്മാര്‍ട് ഫോണുകളിലും ഗൂഗിളിന്റെ ആപ്ലിക്കേഷനുകളും സ്റ്റിക്കറുകളുമെല്ലാം സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ഇത് മറ്റ് ആപ്ലിക്കേഷനകളുടെ പ്രവര്‍ത്തനത്തെ  ഇല്ലാതാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ലോകത്തെ 85 ശതമാന ആന്‍ഡ്രോയിഡ്  ഫോണുകളിലും സൗജന്യമായി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പറ്റും. ഇതിലൂടെ ഗൂഗിള്‍ വന്‍ നേട്ടം  ഉണ്ടാക്കുന്നുവെന്നാണ് ആരോപണം. 

സ്മാര്‍ട് ഫോണ്‍ രംഗത്ത് അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യയില്‍ ഗൂഗിള്‍ പുതിയ തന്ത്രങ്ങളും കുത്തകയും സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ചില വ്യക്തികള്‍ സിസിഐ അധികൃതരെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്. പരാതി സിസിഐ അധികൃതര്‍ സ്വീകരിക്കുകയും ഊര്‍ജിതമായ അന്വേഷണവും നടത്തി വരികയാണ്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved