ഏഷ്യന്‍ പെയ്ന്റ്‌സും ജെഎസ്ഡബ്ല്യു പെയ്ന്റ്‌സും ഏറ്റുമുട്ടിലിലേക്ക്; ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ പരാതിയില്‍ സിസിഐ അന്വേഷണം; ജെഎസ്ഡബ്ല്യു ഡീലര്‍മാരെ പിന്തിരിപ്പിക്കാന്‍ ഏഷ്യന്‍പെയ്ന്റ്‌സ് നീക്കം നടത്തിയെന്ന ആരോപണവും ശരക്തം

January 17, 2020 |
|
News

                  ഏഷ്യന്‍ പെയ്ന്റ്‌സും ജെഎസ്ഡബ്ല്യു പെയ്ന്റ്‌സും ഏറ്റുമുട്ടിലിലേക്ക്; ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ പരാതിയില്‍  സിസിഐ അന്വേഷണം; ജെഎസ്ഡബ്ല്യു ഡീലര്‍മാരെ പിന്തിരിപ്പിക്കാന്‍ ഏഷ്യന്‍പെയ്ന്റ്‌സ് നീക്കം നടത്തിയെന്ന ആരോപണവും ശരക്തം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്റിന് നേരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ പാരതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം.  ജെഎസ്ഡബ്ല്യു ജീവനക്കാരില്‍ ഏഷ്യന്‍ പെയിന്റ്‌സില്‍  സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. ജെഎസ്ഡബ്ല്യുവിന്റെ ഡെക്കറേറ്റീവ് തലത്തില്‍ ഉപയോഗിക്കുന്ന പെയിന്റിംഗ് ഉത്പ്പന്നങ്ങള്‍, സംഭരിക്കാനും, വിതരണം  ചെയ്യാനും സമ്മിച്ച ഡീലര്‍മാരില്‍ ഏഷ്യന്‍ പെയ്ന്റ്‌സില്‍  സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.  

ജെഎസ്ഡബ്ല്യു പെയ്ന്റ്‌സില്‍  ഉള്ള ഡീലര്‍മാരെ തൊഴിലിടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഏഷ്യന്‍ പെയ്ന്റ്‌സ് ജെഎസ്ഡബ്ല്യു പെയ്ന്റ്‌സില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് ഒദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.  സെയില്‍സ് ഉദ്യോഗസ്ഥര്‍ വഴിയാണ് ഏഷ്യന്‍ പെയ്ന്റ്‌സ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.  

മാത്രമല്ല, ഏഷ്യന്‍ പെയ്ന്റ്‌സ് ഈ നീക്കം നടത്തിയത് മൂലം നിരവധി ജീവനക്കാരെ കമ്പനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.  എന്നാല്‍ ഒരുലക്ഷം രൂപ വരെ മുന്‍കൂര്‍ പണം നല്‍കിയവര്‍ വരെ ഇതില്‍ നിന്ന് പിന്‍മാറിയെന്നാണ് ഔദ്യോഗികമായി പുറത്തുവിടുന്ന റിപ്പോര്‍ട്ട്.  അതേസമയം കോംപറ്ററ്റീഷന്‍ കമ്മീഷന്‍ ആക്ടിലെ 26(1) വകുപ്പ് പ്രകാരം സിസിഐ ഡയറക്ടര്‍ ജനറാണ് 60 ദിവസസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved