
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് ആധികാരത്തില്‍ വന്നാലും സാമ്പത്തിക മേഖലയില്‍ പരിഷ്‌കരണം നടപ്പിലാക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ പറഞ്ഞു. ഭരണം മാറിയാലും സാമ്പത്തിക പരിഷ്‌കരണം തുടരും. സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 50 ബേസിസ് പോയിന്റ് ഉയര്‍ന്ന് നേട്ടം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.വളര്‍ച്ചാ നിരക്ക് 8 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നിവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ വലിയ ആശങ്കയിലാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ള സര്‍ക്കാറിന്റെ നയങ്ങളില്‍ പുതിയ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് നിക്ഷേപകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും നിക്ഷേപകര്‍ക്കൊപ്പമുള്ള നയങ്ങളാകും നടപ്പില്‍ വരുത്തുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം ഇന്ത്യയുടെ നയങ്ങളിലും നിലപാടുകളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപത്തിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.