
ദില്ലി: രാജ്യത്തെ സിമന്റ് വില കുറയ്ക്കാന്‍ കമ്പനികളുടെ തീരുമാനം.അന്‍പത് കിലോയുടെ ചാക്കിന് പത്ത് മുതല്‍ അമ്പത് രൂപാവരെ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ നിര്‍മാണമേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് വില കുറയ്ക്കുന്നത്. നിലവില്‍ സിമന്റ് വിപണി കുത്തനെ ഇടിയുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നിര്‍മാണമേഖലയില്‍ തങ്ങള്‍ക്കാവും വിധം പരിഹാരം കാണാനാണ് കമ്പനികളുടെ തീരുമാനം.
ഈ സാമ്പത്തിക വര്‍ഷം സിമന്റിന്റെ വില്‍പ്പനയില്‍ വളര്‍ച്ച കേവലം നാലുശതമാനം മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ വര്‍ഷം 13.3% ഉണ്ടായിരുന്നതാണ് ഇപ്പോള്‍ ഇത്രമാത്രം ഇടിഞ്ഞത്. കേരള വിപണിയില്‍ ഒരു ചാക്ക് സിമന്റിന് നാന്നൂര് രൂപാ മുതലാണ് വില. ചില സംസ്ഥാനങ്ങളില്‍ വില വ്യത്യാസമുണ്ട്. എന്നാല്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ഭവന,റിയല്‍ എസ്റ്റേറ്റഅ മേഖലകളില്‍ നിര്‍മാണ മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും ഈ മേഖലയുടെ മുമ്പോട്ട് പോക്കിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ കൂടി നിലനില്‍പ്പ് മുമ്പില്‍ കണ്ടാണ് സിമന്റ് കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്.