മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേ 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ കൂടി; തീരുമാനം അംഗീകരിച്ച് കേന്ദ്രം

May 06, 2021 |
|
News

                  മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേ 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ കൂടി;  തീരുമാനം അംഗീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കോവിഡ് കണക്കിലെടുത്ത് മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേ 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ കൂടി നല്‍കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 80 കോടിയോളം പേര്‍ക്ക് ഉപകാരപ്പെടും. രാജസ്ഥാന്‍, കേരളം, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ കഴിഞ്ഞവര്‍ഷത്തേതു പോലെ അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സൗജന്യ കിറ്റ് വിതരണം ചെയ്ത സംസ്ഥാനങ്ങളാണിവ.

Related Articles

© 2025 Financial Views. All Rights Reserved