
ന്യൂഡല്‍ഹി: മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ അവശേഷിക്കുന്ന ഓഹരികള്‍ കൂടി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതോടൊപ്പം 202122 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യവല്‍ക്കരണത്തിനായി തിരഞ്ഞെടുത്ത 13 വിമാനത്താവളങ്ങളില്‍ ലാഭകരമായവയും അല്ലാത്തവയും ചേര്‍ത്ത് ആകര്‍ഷക പാക്കേജുകളാക്കി മാറ്റാനും നീക്കമുണ്ട്.
മുംബൈ വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പിന് 74 ശതമാനവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 26 ശതമാനമാണ് ഓഹരി പങ്കാളിത്തം. രാജ്യമൊട്ടാകെ നൂറിലേറെ വിമാനത്താവളങ്ങളാണ് നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളത്.