ബിറ്റ്‌കോയിനെ നിയമപരമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി സെന്‍ട്രല്‍ ആഫിക്കന്‍ റിപബ്ലിക്

April 26, 2022 |
|
News

                  ബിറ്റ്‌കോയിനെ നിയമപരമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി സെന്‍ട്രല്‍ ആഫിക്കന്‍ റിപബ്ലിക്

ബിറ്റ്‌കോയിനെ സാമ്പത്തിക ഇടപാടുകള്‍ക്ക് നിയമപരമായി അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി സെന്‍ട്രല്‍ ആഫിക്കന്‍ റിപബ്ലിക്. രാജ്യത്തെ ധനമന്ത്രാലയവും മറ്റ് വകുപ്പുകളും ചേര്‍ന്ന് തയ്യാറാക്കിയ സംയുക്ത രേഖയിലൂടെയാണ് ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കിയത്. ക്രിപ്റ്റോ കറന്‍സികള്‍ക്കായുള്ള നിയമപരമായ ചട്ടക്കൂടും രാജ്യം തയ്യാറാക്കി.

പുതിയ നീക്കം രാജ്യത്ത് സാമ്പത്തിക പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെ വിലയിരുത്തല്‍. ഇനിമുതല്‍ രാജ്യത്ത് എല്ലാത്തരത്തിലുള്ള ഇടപാടുകള്‍ക്കും ബിറ്റ്കോയിന്‍ ഉപയോഗിക്കാം. നികുതികളും രാജ്യം ബിറ്റ്കോയിനില്‍ സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് പുതിയ ക്രിപ്റ്റോ നിയമ പ്രകാരം 20 വര്‍ഷം വരെ തടവും 12.5 കോടി രൂപ വരെ പിഴയും ലഭിക്കാം. സെന്‍ട്രല്‍ ആഫ്രിക്കന്‍ സിഎഫ്എ ഫ്രാങ്ക് ആണ് രാജ്യത്തെ ഔദ്യോഗിക കറന്‍സി. ഒരു സിഎഫ്എ ഫ്രാങ്ക് 0.13 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.

വടക്കേ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ മാത്രമായിരുന്നു ഇതുവരെ ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കിയിരുന്ന ഏക രാജ്യം. 2021 സെപ്റ്റംബര്‍ 7ന് ആണ് എല്‍ സാല്‍വദോര്‍ ബിറ്റ്കോയിന് അംഗീകാരം നല്‍കിയത്. കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തുമെന്ന പ്രതീക്ഷയില്‍ എല്‍ സാല്‍വദോറിന്റെ അയല്‍ രാജ്യമായ ഹോണ്ടുറാസ്, പ്രോസ്പര എന്ന സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ബിറ്റ്കോയിന്‍ നിയപരമാക്കിയിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved