
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ), പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും (ഡിആര്‍) മരവിപ്പിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഡിഎയും ഡിആറും മരവിപ്പിച്ചു എന്ന നിലയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിഎ, ഡിആര്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ഡിഎ, ഡിആര്‍ മരവിപ്പിക്കും എന്നതിനൊപ്പം മറ്റ് ചില നിര്‍ദേശങ്ങളും വ്യാജ ഉത്തരവിലുണ്ടായിരുന്നു. കോവിഡിനെ നേരിടുന്നതിനായി ഉചിതമായ തരത്തില്‍ സ്ഥലം മാറ്റം, നിയമനം, എന്നിവ നിയന്ത്രിക്കുമെന്നും വ്യാജ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.