ടിക് ടോകിന് നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം; നിരോധനമാവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്ത്; അശ്ലീല ചുവയുള്ള സന്ദേശങ്ങളും, ദൃശ്യങ്ങളും ടിക് ടോകില്‍ വ്യാപകം

July 20, 2019 |
|
News

                  ടിക് ടോകിന് നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം; നിരോധനമാവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്ത്; അശ്ലീല ചുവയുള്ള സന്ദേശങ്ങളും, ദൃശ്യങ്ങളും ടിക് ടോകില്‍ വ്യാപകം

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പായ ടിക് ടോക് രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടിക് ടോകിനും, ഹലോ ആപ്പിനും കടുത്ത നിയന്ത്രണമുണ്ടാകണെന്നാവശ്യപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. അതോടപ്പം പഞ്ചാബും, കര്‍ണാടകയും ടിക് ടോക് നിരോധിക്കാന്‍ രംഗത്തെത്തുമെന്നാണ് വിവിരം. 

അശ്ലീല ദൃശ്യങ്ങളും, കുട്ടികളുടെ നഗ്ന ചിത്രങ്ങളും ടിക് ടോകില്‍ വ്യാപകമാകുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ടിക് ടോക് നിരോധിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്. നിരോധനമാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമമെന്നാണ് വിവരം. വിദ്വോഷ പ്രചാരണങ്ങളടക്കം ടിക് ടോകില്‍ വര്‍ധിച്ചുവരുവന്നുവെന്നാണ് ടിക് ടോകിനെതിരെയും, ഹലോ ആപ്പിനെതിരെയും ഉയര്‍ന്നുവരുന്നത്. രാജ്യത്ത് ടിക് ടോന്റെ ആപ്പിന്റെ ഉപയോഗം വര്‍ധിച്ചുവരികയാണെന്നും കടുത്ത നിയന്ത്രണം ടിക് ടോകിന് നേരെ വന്നിട്ടില്ലെങ്കില്‍ രാജ്യത്തെ സാമൂഹിക അന്തരീക്ഷം ഗരുരുതര പ്രത്യാഘാതം നേരിടുമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ളത്. 

 ചൈനീസ് ആപ്പായ ടിക് ടോക്ക്  ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഗരുരുതരമായ ആരോപണനും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍ തന്നെ കൂടുതല്‍ വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ നടത്തിയിയിട്ടുണ്ട്. ടിക് ടോക് സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാറിന് എളുപ്പത്തില്‍ ലഭ്യമാകുമത്രെ. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഇന്ത്യക്കാര്‍ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടി വേണമെന്നാണ് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ പറയുന്നത്.

എന്നാല്‍ ടിക് ടോകിന് നേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, എല്ലാ രാജ്യങ്ങളുടെയും നിയമങ്ങള്‍ക്കനുസരിച്ചാണ് ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ടിക് ടോക് കമ്പനി അധികൃതര്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. വ്യക്തികളുടെ വിവരങ്ങള്‍ ടിക് ടോക്ക് മറിച്ചുവില്‍ക്കില്ലെന്നും  മാത്രവുമല്ല ടിക് ടോകിന്റെ ഡൗണ്‍ലോഡിങ് തന്നെ കഴിഞ്ഞ വര്‍ഷം അധികരിച്ചിരിക്കുകയാണ്. ടിക് ടോക് ആഗോള തലത്തില്‍ 2018 ല്‍ മാത്രം ഡൗണ്‍ ലോഡ് ചെയ്തത് 45.8 മില്യണ്‍ ആളുകളുളാണ്. ഇന്ത്യയില്‍ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം ചൈനീസ് ടെലികോമുമായി ടിക് ടോകിന് യാതൊരു പങ്കാളിത്തമില്ലെന്ന വിശദീകരണമാണ് ബൈറ്റ്ഡാന്‍സ് ഇപ്പോള്‍ വ്യക്തമാക്കുകയും  ചെയ്തിട്ടുണ്ട്. ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം യുഎസിലും സിംഗപ്പൂരിലുമാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് ടിക് ടോക് പറയുന്നത്. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ 5.7 മില്യണ്‍ ഡോളര്‍ യുഎസ് സര്‍ക്കാര്‍ ടിക് ടോകിന് നേരെ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം ചൈനീസ് ആപ്പുകളുടെ അപ്രതിക്ഷിത കടന്നു കയറ്റം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ചൈനീസ് സര്‍ക്കാറിന് ഇന്ത്യയിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനം ടിക് ടോക് നടത്തുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഏത് തരം നിലപാട് സ്വീകരിക്കുമെന്ന് ഇനിയും വ്യക്തമാല്ല.

 

Related Articles

© 2025 Financial Views. All Rights Reserved