വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്രം; 10,683 കോടി രൂപ അനുവദിക്കും

September 09, 2021 |
|
News

                  വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്രം; 10,683 കോടി രൂപ അനുവദിക്കും

ന്യൂഡല്‍ഹി: നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയവ കൊണ്ടുള്ള തുണിത്തരങ്ങള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെ ആരോഗ്യ, പ്രതിരോധ മേഖലകളിലുള്ളവര്‍ക്കുള്ള സുരക്ഷാ വസ്ത്രം എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 10,683 കോടി രൂപ അനുവദിക്കും. 5 വര്‍ഷം കൊണ്ട് തുക ലഭ്യമാക്കും. ഉല്‍പാദനക്ഷമതയ്ക്ക് ആനുപാതികമായാവും സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഉല്‍പാദനവും അതുവഴി കയറ്റുമതിയും വര്‍ധിക്കാന്‍ ഇതുവഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved