
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. എല്ലാ ഇനങ്ങളില്‍ ഉള്‍പ്പെട്ട ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഉള്ളി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വിതരണം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉള്ളിയുടെ സ്റ്റോക്കില്‍ ഇപ്പോഴും സമ്മര്‍ദ്ദം തുടരുകയാണ്.
കനത്ത മഴയും, പ്രളയവും മൂലം ഉള്ളിയുടെ ഉത്പ്പാനത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉള്ളിയുടെ ആവശ്യകത വര്‍ധിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില കുതിച്ചുയരുകയാണ്. ഡല്‍ഹി നഗരത്തില്‍ മാത്രം ഒരു കിലോ ഉള്ളിയുടെ വില 60 രൂപ മുതല്‍ 80 രൂപ വരെയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ കയറ്റുമതി 10 ശതമാനം ഇടിഞ്ഞ് 154.5 മില്യണ്‍ ഡോളറിലേക്കെത്തി. മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നിവടങ്ങളിലേക്കാണ് ഇന്ത്യ കൂടുതല്‍ ഉള്ളി കയറ്റുമതി ചെയ്യുന്നത്.