വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു; ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

January 19, 2021 |
|
News

                  വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു; ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ തുടങ്ങിയവയ്ക്കാകും പ്രത്യേക പരിഗണന നല്‍കി നിക്ഷേപത്തിനുള്ള അവസരമൊരുക്കുക. ഒരു ഇടപാടില്‍ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക.

മൂന്നുദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതിവേഗത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും. 2021 ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. തീര്‍പ്പുകല്പിക്കാത്ത നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും സംവിധാനം പ്രവര്‍ത്തിക്കും.

14 ദിസവത്തിലൊരിക്കല്‍ ധനകാര്യവകുപ്പ് പദ്ധതികള്‍ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. നിലവില്‍ വിദേശ നിക്ഷേപങ്ങളുടെ അംഗീകാരത്തിനായി മൂന്നുമാസംവരെ സമയമെടുക്കുന്നുണ്ട്. വന്‍കിട നിക്ഷേപത്തില്‍ വന്‍തോതില്‍ വര്‍ധന ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved