
ന്യൂഡല്‍ഹി: ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലെ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. പൊതുമേഖലാ സ്ഥാപനത്തിന്റെ 8 ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. ഇതിലൂടെ 721 കോടി രൂപ നേടാനാണ് ലക്ഷ്യമിടുന്നത്. വില്‍ക്കാനുദ്ദേശിക്കുന്നതില്‍ 5.5 ശതമാനം വരുന്ന 110 ദശലക്ഷം ഓഹരികള്‍ നോണ്‍ റീടെയ്ല്‍ നിക്ഷേപകര്‍ക്കായിരിക്കും.
ഇത് ചൊവ്വാഴ്ചയാണ് വില്‍ക്കുക. ബുധനാഴ്ച റീടെയ്ല്‍ സെക്ടറിലെ നിക്ഷേപകര്‍ക്ക് 2.5 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കും. തിങ്കളാഴ്ച ഓഹരി വിപണിയിലെ പ്രവര്‍ത്തനം അസാനിച്ചപ്പോഴുള്ളതിലും അഞ്ച് ശതമാനം കുറവ് വിലയ്ക്കാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഒരു ഓഹരിക്ക് 45 രൂപയാണ് വില. വില്‍പ്പന നടന്നാല്‍ പൊതുമേഖലാ സ്ഥാപനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി 81.81 ശതമാനമായി കുറയും.