ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃക്രമീകരിച്ചേക്കും

January 28, 2022 |
|
News

                  ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃക്രമീകരിച്ചേക്കും

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സമാര്‍ട്ട്ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റില്‍ പുനഃക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാര്‍ട്ട് വാച്ച് ഉള്‍പ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണം പ്രോത്സാഹിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ മേഖലകളെക്കൂടി കയറ്റമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടല്‍. ബാറ്ററി പായ്ക്കുകള്‍, ചാര്‍ജറുകള്‍, യുഎസ്ബി കേബിളുകള്‍, കണക്ടറുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയവ നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് രാജ്യത്ത് നിര്‍മിക്കാന്‍ കഴിയും. നിലവില്‍ രാജ്യത്തിന് 25 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പാദനശേഷിയുണ്ട്. ആഗോളതലത്തിലുള്ള ശേഷിയുടെ 12 ശതമാനമാണിത്. 2026ഓടെ ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ കയറ്റുമതി 1,30,000 കോടി(17.3 ബില്യണ്‍ ഡോളര്‍)രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved